ക്രിസ്തുവില്‍ നിന്ന് നമ്മെ അകറ്റുന്ന കാരണങ്ങള്‍ ഇവയാണ്: മാര്‍പാപ്പ പറയുന്നു

വത്തിക്കാന്‍ സിറ്റി: ക്രിസ്തു കര്‍ത്താവാണെന്ന് പറഞ്ഞിട്ടും നാം അവനില്‍ വിശ്വസിക്കാത്തത് നാം അവിടുത്തെ ആടുകളില്‍ പെടാത്തതുകൊണ്ടാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എന്തെല്ലാമാണ് ക്രിസ്തുവിനെ പുറത്തുനിര്‍ത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നത്?

അതിന് തടസ്സമായി നില്ക്കുന്ന പ്രധാന കാരണം സമ്പത്താണ്. നാം സമ്പത്തിന്റെ തടവുകാരായി മാറിയിരിക്കുന്നു. ഈ ലോകത്തിന്റെ ദൈവം സമ്പത്താണ്.നാമൊരിക്കലും സമ്പത്തിന്റെ അടിമകളായി മാറരുത്. നമുക്കൊരിക്കലും ഒരേ സമയം രണ്ടു യജമാനന്മാരെ സേവിക്കാനാവില്ല.

ക്രിസ്തുവിലേക്ക് തിരിയാന്‍ തടസ്സമായി നി്‌ല്ക്കുന്ന മറ്റൊരു കാരണം നമ്മുടെ ഹൃദയകാഠിന്യമാണ്. വിശ്വസ്തത എപ്പോഴും ദൈവത്തിന്റെ സമ്മാനമാണ്. കാര്‍ക്കശ്യം നമ്മെ ക്രിസ്തുവിന്റെ ജ്ഞാനത്തില്‍ നിന്ന് നമ്മെ അകറ്റുന്നു. നമ്മുടെ സ്വാതന്ത്ര്യം അപഹരിക്കുന്നു. മറ്റൊരു തടസം നമ്മുടെ അലസപ്രവണതയാണ്. മന്ദോഷ്ണതയാണ്. ലൗകികതയാണ് മറ്റൊന്ന്. ഇവയെല്ലാം ക്രിസ്തുവിലേക്ക് നമ്മെ അടുപ്പിക്കുന്നതില്‍ തടസമായി നില്ക്കുന്ന കാരണങ്ങളാണ്.പാപ്പ വ്യക്തമാക്കി.

സാന്താമാര്‍ത്തയില്‍ ദിവ്യബലി അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ. പ്രിയപ്പെട്ടവരുടെ സാന്നിധ്യമില്ലാതെ കോവിഡ് മൂലം മരണമടഞ്ഞവര്‍ക്കുവേണ്ടി പാപ്പ പ്രാര്‍ത്ഥിച്ചു.