വത്തിക്കാന്‍ സിറ്റി: വൈദികര്‍ കരുണയ്ക്കും അനുകമ്പയ്ക്കും സാക്ഷ്യം വഹിക്കുന്ന മനുഷ്യരായി ജീവിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശുദ്ധ ജോണ്‍ മരിയവിയാനിയുടെ തിരുനാള്‍ ദിനമായ ഇന്നലെ നല്കിയ ട്വിറ്റര്‍സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയത്.
പ്രിയ വൈദികരേ ക്രിസ്തുവിന് മാത്രം നമുക്ക് നല്കാന്‍ കഴിയുന്ന അനുകമ്പയ്ക്കും കരുണയ്ക്കും സാക്ഷ്യം വഹിക്കുന്ന മനുഷ്യരായി ജീവിക്കുവാന്‍ നമുക്ക് ദൈവത്തോട് യാചിക്കാം എന്നാണ് പാപ്പ ട്വിറ്ററില്‍ കുറിച്ചത്. വിശുദ്ധ
ജോണ്‍ മരിയ വിയാനിയെ ഇടവക വൈദികരുടെ മധ്യസ്ഥനായിട്ടാണ് തിരുസഭ വണങ്ങുന്നത്. പുരോഹിതവര്‍ഷമായി ആചരിക്കാന്‍ കാരണമായതും ആഴ്‌സിലെ വികാരിയെന്ന് അറിയപ്പെട്ടിരുന്ന വിശുദ്ധ ജോണ്‍ മരിയ വിയാനിയായിരുന്നു.