മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് പ്രധാനമന്ത്രിയോട് കര്‍ദിനാള്‍മാരുടെ അഭ്യര്‍ത്ഥന

ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കര്‍ദിനാള്‍മാര്‍ അഭ്യര്‍ത്ഥിച്ചു. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ്, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവ എന്നിവര്‍ ഇന്ന് രാവിലെ നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ അഭ്യര്‍ത്ഥന നടത്തിയത്.

ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കാനുളള ആഗ്രഹം നേരത്തെ പ്രകടിപ്പിച്ചിരുന്നു. 2017 ല്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് ജോര്‍ജിയ,അസൈര്‍ബൈജാന്‍ പര്യടനം കഴിഞ്ഞ് മടങ്ങുന്ന വഴിക്ക് പാപ്പ വ്യക്തമാക്കിയിരുന്നു. ഇതേ ആവശ്യം ഇതിനു മുമ്പും സഭാധ്യക്ഷന്മാര്‍ മോദിയോട് നടത്തിയിട്ടുണ്ട്.