വത്തിക്കാന്‍ സിറ്റി: വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ മാനസാന്തരത്തിന്റെ അഞ്ഞൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സ്‌പെയ്ന്‍ സന്ദര്‍ശിച്ചേക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്പാനീഷ് മാഗസിന് നല്കിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. 2022 ല്‍ ആണ് ഇഗ്നേഷ്യസ് ലൊയോളയുടെ അഞ്ഞൂറാം വാര്‍ഷികം ആഘോഷിക്കുന്നത്.
ഈശോസഭ സുപ്പീരിയര്‍ ജനറല്‍ ഫാ. അര്‍ടുറോ സോസ 2021-2022 ഇഗ്നേഷ്യസ് വര്‍ഷമായി പ്രഖ്യാപിച്ചിരുന്നു. 2021 മെയ് 20 മുതല്‍ ആണ് വര്‍ഷാചരണം ആരംഭിക്കുന്നത്. പാംപെലോന യുദ്ധത്തില്‍ വിശുദ്ധന് പരിക്കേറ്റത് അന്നേദിവസമാണെന്നാണ് പാരമ്പര്യം.
2022 ജൂലൈ 31 നാണ് വര്‍ഷാചരണം സമാപിക്കുന്നത്. ജൂലൈ 31 ആണ് വിശുദ്ധന്റെ തിരുനാള്‍. കോവിഡ് പകര്‍ച്ചവ്യാധി മൂലം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പല അപ്പസ്‌തോലികപര്യടനങ്ങളും റദ്ദാക്കിയിരിക്കുകയാണ്. 2019 നവംബറില്‍ നടത്തിയ തായ്‌ലന്റ്-ജപ്പാന്‍ പര്യടനമാണ് ഇതില്‍ അവസാനത്തേത്. റോം വിട്ട് അതിന് ശേഷം പാപ്പ പോയത് കഴിഞ്ഞ ഞായറാഴ്ച അസ്സീസിയിലേക്കായിരുന്നു.
പുതിയ ചാക്രികലേഖനത്തില്‍ ഒപ്പുവയ്ക്കാന്‍ വേണ്ടിയായിരുന്നു അത്. സ്‌പെയ്‌നില്‍ പോകാന്‍ സാധി്ച്ചാല്‍ അത് പാപ്പയുടെ ആദ്യ സ്‌പെയ്ന്‍ യാത്രയായിരിക്കും. 47 മില്യന്‍ ജനസംഖ്യയുള്ള സ്‌പെയ്‌നില്‍ 60 ശതമാനവും കത്തോലിക്കരാണ്.
ഈശോസഭാംഗമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.