ലോകം മുന്നില്‍ വയ്ക്കുന്ന ഇതര സ്‌നേഹങ്ങളോട് വേണ്ട എന്ന് പറയാന്‍ കഴിയണം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ലോകം നമ്മുടെ മുന്നില്‍ വയ്ക്കുന്ന ഇതരസ്‌നേഹങ്ങളോട് വേണ്ട എന്ന് പറയാന്‍ കഴിയണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇത്തരം സ്‌നേഹങ്ങളോട് നോ പയുക എന്നതാണ് ക്രിസ്തുവിനെ പോലെ സ്‌നേഹിക്കുക എന്നതിനര്‍ത്ഥം. സമ്പത്തിനെ സ്‌നേഹിക്കുന്നവന് യേശു സ്‌നേഹിക്കുന്നതുപോലെ സ്‌നേഹിക്കാനാകില്ല. നേട്ടം, അധികാരം എന്നിവയോടുള്ള സ്‌നേഹവും ഇതുപോലെ തന്നെയാണ്, ഇവയോടെല്ലാമുള്ള സ്‌നേഹം ദൈവത്തിന്റെ സ്‌നേഹത്തില്‍ നി്ന്ന് നമ്മെ അകറ്റുകയും നമ്മെ കൂടുതല്‍ സ്വാര്‍ത്ഥരും ആത്മാരാധകരും ആക്കിത്തീര്‍ക്കുകയും ചെയ്യും. ആത്യന്തികമായി അവിടുത്തെ സ്‌നേഹത്തില്‍ നിലനില്ക്കാനാണ് ഈശോ നമ്മോട് ആവശ്യപ്പെടുന്നത്. സന്തോഷമാണ് യഥാര്‍ത്ഥ ക്രിസ്ത്യാനിയുടെ മുഖമുദ്ര. യഥാര്‍ത്ഥ ക്രൈസ്തവന്‍ ഒരിക്കലും ദു:ഖിതനല്ല. പാപ്പ ഓര്‍മ്മിപ്പിച്ചു.