ബാഗ്ദാദ്: ഒടുവില്‍ കാത്തിരുന്നത് സംഭവിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാക്കിന്റെ മണ്ണില്‍ കാലുകുത്തി. ഇന്ത്യന്‍ സമയം വൈകുന്നേരം 4.30 നാണ് പാപ്പ ഇവിടെയെത്തിച്ചേര്‍ന്നത്. ഇറാക്ക് പ്രധാനമന്ത്രിയുള്‍പ്പടെ ഭരണാധികാരികള്‍ ചേര്‍ന്ന് പാപ്പായെ സ്വീകരിച്ചു. വത്തിക്കാന്‍ സമയം ഇന്ന് രാവിലെ ഏഴു മണിക്കാണ് പാപ്പ താമസസ്ഥലത്തുന ിന്ന് എയര്‍പോര്‍ട്ടിലേക്ക് യാത്രതിരിച്ചത്. ബാഗ്ദാദിലേക്ക് പോകും മുമ്പ് റോമില്‍ വച്ച് ഇറാക്കില്‍ നിന്നുള്ള അഭയാര്‍ത്ഥികളെയും പാപ്പ കണ്ടിരുന്നു. ഇന്ത്യന്‍സമയം രാത്രി ഏഴു മുപ്പതിന് മാര്‍പാപ്പ മെത്രാന്മാര്‍, വൈദികര്‍, സന്യസ്തര്‍, വിദ്യാര്‍ത്ഥികള്‍, മതാധ്യാപകര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. മാര്‍ച്ച് എട്ടുവരെയാണ് പാപ്പായുടെ ഇറാക്ക് സന്ദര്‍ശനം.