ബാഗ്ദാദ്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം സുഗമമായി നടക്കുന്നതിന് വേണ്ടി ഇറാക്കില്‍ കത്തോലിക്കര്‍ പ്രാര്‍ത്ഥനയില്‍. മാര്‍ച്ച് അഞ്ചു മുതല്‍ എട്ടുവരെ തീയതികളിലാണ് മാര്‍പാപ്പയുടെ സന്ദര്‍ശനം. ഭയത്തിന്റെ നിഴലിലാണ് ഏറെവര്‍ഷങ്ങളായി ഞങ്ങള്‍ ജീവിക്കുന്നത്. പക്ഷേ പ്രത്യാശ നഷ്ടപ്പെട്ടിട്ടുമില്ല. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വരവ് ഞങ്ങളെ സംബന്ധിച്ച് പുതിയൊരു ക്രിസ്തുമസാണ്. കല്‍ദായ പാത്രിയാര്‍ക്ക ലൂയിസ് റാഫേല്‍ സാക്കോ പറഞ്ഞു.
എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ കുര്‍ബാനയ്ക്കിടയിലാണ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് വേണ്ടിയുളള പ്രാര്‍ത്ഥന നടത്തുന്നത്. കര്‍ദിനാള്‍ സാക്കോയാണ് പ്രാര്‍ത്ഥന രചിച്ചിരിക്കുന്നത്. ഇറാക്ക് സന്ദര്‍ശനത്തോട് അനുബന്ധിച്ചുള്ള ലോഗോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സന്ദര്‍ശനം നടക്കുമോ എന്ന കാര്യത്തെക്കുറി്ച്ച് തനിക്ക് ആശങ്കയുണ്ടെന്ന് മാര്‍പാപ്പ തന്നെ വ്യക്തമാക്കിയിരുന്നു. കോവിഡ് വര്‍ദ്ധിക്കുന്നതാണ് കാരണം.