വത്തിക്കാന്‍ സിറ്റി: മാസം തോറും ഫ്രാന്‍സിസ് മാര്‍പാപ്പ നല്കുന്ന പ്രാര്‍ത്ഥനാനിയോഗങ്ങളുടെ വീഡിയോ ഇനിമുതല്‍ ലോകത്തിലെ 23 ഭാഷകളില്‍. സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് ഈ വീഡിയോകള്‍ പ്രസിദ്ധീകരിക്കുന്നത്.
2016 ലാണ് ഇത്തരത്തിലുള്ള വീഡിയോകള്‍ ആരംഭിച്ചത്. സ്പാനീഷ്, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മ്മന്‍, ഡച്ച്, അറബി, പരമ്പരാഗത ചൈനീസ് ഭാഷകളിലായിരുന്നു ഇതിന്റെ തുടക്കം. പിന്നീട് വിയറ്റ്‌നാമീസ്,സാധാരണ ചൈനീസ്, പോളീഷ്, സ്വാഹിലി, കിന്യര്‍വാണ്ട,കത്തലാന്‍, ലിത്വാനിയന്‍,സ്ലോവേനിയന്‍, ഹിന്ദി, റഷ്യന്‍, കൊറിയന്‍, ജപ്പാനീസ് ഭാഷകളിലും ഇത് എത്തിത്തുടങ്ങി. ഇപ്പോഴാവട്ടെ ഫിലിപ്പിനോ ഭാഷയിലും മായന്‍ ഭാഷയായ കെക്വച്ചിയിലും ലഭ്യമായിതുടങ്ങിയിട്ടുണ്ട്.
155 ദശലക്ഷത്തിലധികം പേരില്‍ വിവിധ സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ വീഡിയോകള്‍ എത്തിച്ചേരുന്നുണ്ട്.