വത്തിക്കാന്‍ സിറ്റി: ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളില്‍ മാത്രമല്ല ദുഷ്‌ക്കരമായ നിമിഷങ്ങളിലും ദൈവത്തെ സ്തുതിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പര്‍വ്വതാരോഹകര്‍ക്ക് ഓക്‌സിജന്‍ അവരുടെ ലക്ഷ്യത്തിലെത്താന്‍ എത്രത്തോളം സഹായകരമാകുമോ അതുപോലെ ദൈവസ്തുതിയും നമുക്ക് അത്യാവശ്യമായിരിക്കുന്നു. ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളില്‍ ദൈവത്തെ സ്തുതിക്കുക എളുപ്പമാണ്. എന്നാല്‍ അതിനപ്പുറമായി ബുദ്ധിമുട്ടുകളുടെ നിമിഷങ്ങളിലും ദൈവത്തെ സ്തുതിക്കേണ്ടിയിരിക്കുന്നു. ശുദ്ധമായ ഓക്‌സിജന്‍ പോലെയാണ് സ്തുതിപ്പും.
അത് ആത്മാവിനെ ശുദ്ധീകരിക്കുന്നു. പൊതുദര്‍ശന വേളയില്‍ സംസാരിക്കുകയായിരുന്നു പാപ്പ. പ്രതിസന്ധികളുടെ നടുവിലും സ്‌നാപകയോഹന്നാനെപോലെ സ്തുതിച്ചവര്‍ ധാരാളമുണ്ടെന്നും പാപ്പ അനുസ്മരിച്ചു. ദൈവമായിരുന്നിട്ടും ക്രിസ്തുവും തന്നെ അയച്ചവനെ സ്തുതിച്ചിരുന്നു. പാപ്പ പറഞ്ഞു.