ഉണ്ണീശോയുടെ ജീവിതത്തിന്റെ ആദ്യപാഠശാലയായ പരിശുദ്ധ കന്യാമറിയമേ ഞങ്ങളുടെ കുഞ്ഞുമക്കളെ എല്ലാവരെയും അമ്മയുടെ വിമലഹൃദയത്തിലേക്ക് സമര്‍പ്പിക്കുന്നു. ജ്ഞാനത്തിന്റെയും പരസ്‌നേഹത്തിന്റെയും ലാളിത്യത്തിന്റെയും ഹൃദയവിശുദ്ധിയുടെയും നല്ല പാഠങ്ങള്‍ പറഞ്ഞുകൊടുത്ത് ഞങ്ങളുടെ കുഞ്ഞുങ്ങളെ മറ്റൊരു ഉണ്ണീശോ ആയി അമ്മ വളര്‍ത്തണമേ. ആമ്മേന്‍