വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥനയാണ് ഓരോ ദിവസത്തെയും കൃപയുളളതാക്കി മാറ്റുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രാര്ത്ഥനയെക്കുറിച്ചുളള പ്രതിവാര വിചിന്തനത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പ. പ്രാര്‍ത്ഥന കോപത്തെ ശമിപ്പിക്കുകയും സ്നേഹത്തെ താങ്ങിനിര്‍ത്തുകയും ചെയ്യുന്നു, സന്തോഷം വര്‍ദ്ധിപ്പിക്കുകയും ക്ഷമിക്കാനുള്ള ശക്തി നല്‍കുകയും ചെയ്യുന്നു. മറ്റുള്ളവരെ അവരുടെ തെറ്റുകളും പാപങ്ങളും നോക്കാതെ സ്നേഹിക്കാന്‍ പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നു.
യേശു ലോകത്തെ വിധിച്ചില്ല. മറിച്ച് അവന് അതിനെ രക്ഷിച്ചു. മറ്റുള്ളവരെ എന്നും വിധിക്കുകയും അലപലിക്കുകയും ചെയ്യുന്നവരുടെ ജീവിതം വികലവും അസന്തുഷ്ടവും ആണ്. നാം ആത്മധൈര്യമുള്ളവരായിരിക്കണം. ഓരോ നിമിഷത്തിലും ഓരോ ചുറ്റുപാടിലും പ്രാര്ത്ഥിക്കുന്നവരായിരിക്കണം. ദൈവം നമ്മുടെ അരികെയുണ്ട്. നമ്മുടെ ശത്രുക്കള്‍ക്കുവേണ്ടിയും നാം പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥന അത്ഭുതങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു. പാപ്പ പറഞ്ഞു.