നിത്യവിശുദ്ധയായി വാഴ്ത്തപ്പെടുന്നവളേ, ജീവിതവിശുദ്ധിയെന്ന ദാഹം ഞങ്ങളുടെ ഉള്ളില്‍ ജനിപ്പിക്കണമേ. ഇഹലോകത്തിന്റെ മായാമോഹങ്ങളില്‍ കുടുങ്ങി ജീവിക്കുമ്പോള്‍ പലപ്പോഴും ചിന്തകളിലും വിചാരങ്ങളിലും പ്രവൃത്തികളിലും പെട്ട് ഞങ്ങള്‍ക്കവ കൈമോശം വരുന്നു. വെണ്മയുള്ളവരായി ജീവിക്കണമെന്ന് ആഗ്രഹിക്കുമ്പോഴും ആത്മാവില്‍ പലവിധ മാലിന്യങ്ങള്‍ കലരുന്നു. അമ്മേ വിശുദ്ധിയാല്‍ ഞങ്ങളെ നിറയ്ക്കണമേ. ആമ്മേന്‍