അട്ടപ്പാടി: പ്രശസ്ത ധ്യാനഗുരുവും സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടറുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ഫാ. ബിനോയി കരിമരുതിങ്കലും ചേര്‍ന്ന് ആരംഭിച്ച പ്രീച്ചേഴ്‌സ് ഓഫ് ഡിവൈന്‍ മേഴ്‌സി പയസ് യൂണിയനിലെ ആദ്യ ബാച്ച് വൈദികവിദ്യാര്‍ത്ഥികള്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തില്‍ നിന്ന് സന്യാസവസ്ത്രം സ്വീകരിച്ചു. ലോകസുവിശേഷവല്‍ക്കരണം ലക്ഷ്യം വച്ചുകൊണ്ട് വചനപ്രഘോഷണം നടത്തുകയും പ്രായശ്ചിത്ത പരിഹാര ജീവിതം നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സമൂഹം 2018 ഏപ്രിലില്‍ ആണ് ആരംഭിച്ചത്.
പ്രീച്ചേഴ്‌സ് ഓഫ് ഡിവൈന്‍മേഴ്‌സി ആശ്രമത്തിന്റെ ചാപ്പലില്‍ നടന്ന ചടങ്ങില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. സാംസണ്‍ മണ്ണൂര്‍, ഫാ. ജോയ് ചെമ്പകശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.