ഇറ്റലി: ജിഹാദികള്‍ രണ്ടുവര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയ കത്തോലിക്കാ പുരോഹിതന് ഇന്നലെ മോചിതനായി. ഫാ. പിയര്‍ലൂജി മാക്കലിയാണ് മോചിപ്പിക്കപ്പെട്ടത്. മാലി പ്രസിഡന്റാണ് ഇക്കാര്യം അറിയിച്ചത്. ഇറ്റലി വിദേശകാര്യമ ന്ത്രി വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
ഫാ. പിയര്‍ലൂജി സൊസൈറ്റി ഓഫ് ആഫ്രിക്കന്‍ മിഷന് സഭാംഗമാണ്. 59 കാരനായ ഇദ്ദേഹത്തെ 2018 സെപ്തംബര്‍ 17 നാണ് നോര്‍ത്തേണ്‍ ഇറ്റലിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. ഏപ്രിലില്‍ തടങ്കലില്‍ നിന്ന് ഇദ്ദേഹം ഒരു വീഡിയോ പുറത്തുവിട്ടിരുന്നത്. ജീവനോടെയിരിപ്പുണ്ടെന്ന് പുറം ലോകം അറിഞ്ഞത് ഇതിലൂടെയാണ്.