നൈജീരിയ: അക്രമികള്‍ തട്ടിക്കൊണ്ടുപോയ ഫാ. ഏലിയ ജുമ വാഡ ഒമ്പതു ദിവസങ്ങള്‍ക്ക് ശേഷം മോചിതനായി. ജൂണ്‍ 30 നാണ് ഇദ്ദേഹത്തെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ബോക്കോ ഹാരം ആണ് പിന്നിലെന്ന് സംശയിക്കുന്നു.
മോചനദ്രവ്യം കൂടാതെയാണ് മോചനം സാധ്യമായതെന്നും ആരോഗ്യപരമായ കാരണങ്ങളാല്‍ ഇപ്പോള്‍ ഫാ. വാഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും രൂപതാവക്താവ് ഫാ. ജോണ്‍ ബക്കേനി അറിയിച്ചു. ജനങ്ങളെ സംരക്ഷിക്കുന്നതില്‍ ദുര്‍ബലമായ ഭരണകൂടവും വര്ദധിച്ചുവരുന്ന ഭീകരവാദവും നൈജീരിയായിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.