വിയറ്റ്നാം; വൃദ്ധനായ പുരോഹിതന് വിയറ്റ്നാമില്‍ കുത്തേറ്റു. രണ്ട് കാറ്റക്കിസ്റ്റുകള്ക്കും കുത്തേറ്റിട്ടുണ്ട്. മാനസികാസ്വാസ്ഥ്യം ഉള്ള വ്യക്തിയാണ് കുത്തിയതെന്നാണ് വാര്‍ത്ത.ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് ട്രാന് ട്രൂയെനിനാണ് കുത്തേറ്റത്. നിരവധി തവണ വയറ്റിലാണ് കുത്തേറ്റിരിക്കുന്നത്. ഏപ്രില്‍ 22 ന് രാവിലെ 11 മണിക്കായിരുന്നു സംഭവം. വൈദികനും മറ്റ് രണ്ടുപേരും ബിന്‍ഹ് ഡിന്‍ഹ് പ്രൊവിന്‍സിലെ ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. എല്ലാവരും വൈദികനും കാറ്റക്കിസ്റ്റുകള്ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് രൂപത പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ ഓര്‍മ്മിപ്പിച്ചു.