ചുങ്കത്തറ(മലപ്പുറം): പൗരോഹിത്യത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ ഇപ്പോള്‍ പുതുമയൊന്നുമല്ല.എന്നാല്‍ അവയെ വ്യത്യസ്തമായി ആഘോഷമാക്കുന്ന പുരോഹിതര്‍ വളരെ കുറവാണ്. അതിനിടയിലാണ് ഈ വൈദികന്റെ രജതജൂബിലി ആഘോഷം വ്യത്യസ്തമാകുന്നത്.
കാരണംപൗരോഹിത്യ രജത ജൂബിലി ആഘോഷ ചടങ്ങിൽ വൃക്കദാനത്തിന് സമ്മതം അറിയിച്ചിരിക്കുകയാണ് ഈ വൈദീകൻ. മലങ്കര കത്തോലിക്കാ സഭ ജില്ലാ എപ്പിസ്കോപ്പൽ വികാരിയും നിലമ്പൂർ ജോസ്ഗിരി ഇടവക വികാരിയുമായ ഫാ. റോയി വലിയപ്പറമ്പിൽ ആണ് നിർധന രോഗിക്ക് വൃക്ക നൽകാൻ സമ്മതപത്രം ഒപ്പിട്ടു നൽകിയത്.
ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഒരു കുടുംബത്തിന് സ്ഥലവും വീടും നൽകുന്നതിന്റെ പ്രവർത്തികൾ ആരംഭിക്കുകയും ചെയ്തു.