പതിനെട്ടുകാരനെ അന്ത്യകൂദാശ നല്കി മരണത്തിനൊരുക്കിയ വൈദികന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നത്. പോള്‍ കൈമ്പ്രംപാടന്‍ എന്ന വൈദികന്‍ പതിനെട്ടുകാരനായ ജസ്റ്റിന്റെ മരണ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതിന്റെ അനുഭവമാണ് പങ്കുവച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചൂവടെ:
എന്നിൽ നിന്നും വി. കുർബ്ബാന സ്വീകരിച്ച പ്രിയപ്പെട്ട ജസ്റ്റിൻ (18)അൽപം മുമ്പ് നിത്യ സമ്മാനത്തിനായി ദൈവതിരുസന്നിധിയിലേക്ക് യാത്രയായി. മരിക്കുന്നതിനു തൊട്ടുമുമ്പ് വീണ്ടും അന്ത്യ ലേപനം കൂടി നൽകി അവനെ യാത്രയാക്കാൻ ഇന്ന് എനിക്കു ഭാഗ്യമുണ്ടായി. അവൻ ഏറ്റവും സ്നേഹിച്ച “നന്മനിറഞ്ഞ മറിയമേ “എന്ന പ്രാർത്ഥന ഞാൻ ചൊല്ലിക്കൊടുത്തുകൊണ്ടിരിക്കേ ശാന്തമായി അവൻ കടന്നു പോയി: ” അച്ചൻ പ്രസംഗിച്ചതു ഞാൻ മറന്നിട്ടില്ല. നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെ അവസാന വാക്യങ്ങളുടെ പ്രാധാന്യo: ” ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ.” ബലഹീനരാണെങ്കിലും അൾത്താരയിലെ അഭിഷിക്തൻ്റെ വാക്കുകൾക്ക് ഒരു വിശുദ്ധനെ രൂപപ്പെടുത്താനാവും എന്ന് വീണ്ടും ദൈവം എന്നെ ബോധ്യപ്പെടുത്തി. പ്രിയ ജസ്റ്റിൻ, ഈശോയുടെ മടിയിൽ വിശുദ്ധരോടും മാലാഖമാരോടും ഒപ്പം നീ ഇരിക്കുമ്പോൾ നിനക്കു കിട്ടിയ വിശ്വാസത്തിൻ്റെ ബോധ്യം ഞങ്ങൾക്കും ഉണ്ടാകാൻ ഞങ്ങളേയും ഓർത്തു പ്രാർത്ഥിക്കണമേ!!