ക്രൈസ്തവ സമൂഹത്തിന്റെ പരാതി ഗൗരവമുള്ളത്: പി എസ് ശ്രീധരന്‍പിള്ള


കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളില്‍ ജനസംഖ്യാനുപാതികമായ പരിഗണന ലഭിക്കുന്നില്ലെന്ന ക്രൈസ്തവ നേതൃത്വത്തിന്റെ പരാതി ഗൗരവമുള്ളതാണെന്ന് മിസോറം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള. ഇതുള്‍പ്പടെ ക്രൈസ്തവ സമൂഹത്തിന്റെ വിവിധ പരാതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനുളള നിവേദനം കേരളത്തിലെ വിവിധ മെത്രാന്മാര്‍ തന്നെ ഏല്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്ക് കൊച്ചി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണറായി സ്ഥാനമേറ്റ ശേഷം ഇദ്ദേഹം അടുത്തയിടെ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചിരുന്നു.