രാജമല; കര്‍ദിനാള്‍ അനുശോചനം രേഖപ്പെടുത്തി

കൊച്ചി: രാജമല പ്രകൃതിദുരന്തത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി.സംഭവത്തില്‍ അദ്ദേഹം നടുക്കവും രേഖപ്പെടുത്തി.

മരണമടഞ്ഞവരുടെ ആത്മാക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍്ക്കുമായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. കെസിബിസിയുടെ വര്‍ഷകാല സമ്മേളനത്തിലായിരുന്നു കര്‍ദിനാള്‍ രാജമല ദുരന്തത്തോട് പ്രതികരിച്ചത്. പ്രളയദിവസങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.