ന്യൂഡല്‍ഹി: രാജ്യത്തെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഐഎംഎ ഗൂഢാലോചന നടത്തുന്നുവെന്ന് യോഗാചാര്യന്‍ ബാബാരാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണ. അലോപ്പതി ചികിത്സാരീതിക്കെതിരെ സംസാരിച്ചതിന് ബാബാരാംദേവ് നിയമനടപടിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ സഹായി വര്‍ഗ്ഗീയ വിഷം തുപ്പുന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
അലോപ്പതിയെയും ശാസ്ത്രീയതെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രസ്താവനകള്‍ നടത്തിയതിന്റെ പേരില്‍ ഐഎംഎ രാംദേവിന് നിയമനടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് പുതിയ പ്രസ്താവന വന്നിരിക്കുന്നത്. ബാബാ രാംദേവിനെ ആക്രമിക്കുന്നതിലൂടെ യോഗയെയും ആയൂര്‍വേദത്തെയും മോശപ്പെടുത്തുകയാണ് ഐഎംഎ ചെയ്യുന്നത് എന്നും ഇത് രാജ്യത്തെ ക്രിസ്തുമതത്തിലേക്ക് നയിക്കാനാണെന്നുമാണ് ആചാര്യ ആരോപിച്ചിരിക്കുന്നത്