അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള റാഫേലിന്റെ ഓയില്‍ പെയിന്റിംങ് അനാച്ഛാദനം ചെയ്തു

വത്തിക്കാന്‍ സിറ്റി: വിഖ്യാത ചിത്രകാരന്‍ റാഫേലിന്റെ അവസാനത്തെ ഓയില്‍ പെയിന്റിംങ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വത്തിക്കാനില്‍ അനാച്ഛാദനം ചെയ്തു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഹാളില്‍ നിന്ന് ഈ പെയിന്റിംങ് 2015 ലാണ് കണ്ടെത്തിയത്. പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മെയ് 15 നാണ് ചിത്രം അനാച്ഛാദനം ചെയ്തത്. പോപ്പ് ലിയോ പത്താമന്റെ കാലത്താണ് വിവിധ രാജ്യങ്ങളിലെ നേതാക്കന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള ഈ ഹാളിന് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ പേര് നല്കിയത്.