ദൈവശാസ്ത്രത്തിനുള്ള റാറ്റ് സിംങര്‍ പുരസ്‌ക്കാരം രണ്ടുപേര്‍ക്ക്

വത്തിക്കാന്‍ സിറ്റി: ദൈവശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ റാറ്റ്‌സിംങര്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയന്‍ വനിത പ്രഫ. ട്രേസി റൗളാന്‍ഡ്, ഫ്രഞ്ച് ഫിലോസഫര്‍ പ്രഫ. ജീന്‍ മാരിയോന്‍ എന്നിവരാണ് പുരസ്‌ക്കാരങ്ങള്‍ പങ്കിട്ടത്. റാറ്റ് സിംങര്‍ പുരസ്‌ക്കാരം നേടുന്ന ആദ്യ ഓസ്‌ട്രേലിയക്കാരിയും മൂന്നാമത് വനിതയുമാണ് പ്രഫ. ട്രേസി. 74 കാരനായ പ്രഫ. ജീന്‍ ഫിനോമെനോളജിയില്‍ വിദഗ്ദനാണ്.

ഇന്നലെ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. അവാര്‍ഡ് നവംബര്‍ 14 ന് സമ്മാനിക്കും. 2010 മുതല്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ആണ് ഇത്.