ദിവ്യരക്ഷകസഭാംഗമായ ബിഷപ് സ്റ്റാനുല ദിവംഗതനായി

ബ്രസീല്‍: ബിഷപ് സ്റ്റാനുല ദിവംഗതനായി. 80 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു മരണം.

അര്‍ജന്റീനയിലും ബ്രസീലിലുമായി 54 വര്‍ഷം മിഷന്‍ സേവനം കാഴ്ചവച്ച വ്യക്തിയായിരുന്നു. തന്റെ ജീവിതം മുഴുവന്‍ ക്രിസ്തുവിനെ പ്രഘോഷിക്കാനും തന്നെ ഏല്പിക്കപ്പെട്ടിരിക്കുന്നവരുടെ ആത്മീയോന്നമനത്തിനുംവേണ്ടി ജീവിച്ച വ്യക്തിയായിരുന്നു ബിഷപ് സ്റ്റാനുല. പോളണ്ടുകാരനായിരുന്നു അദ്ദേഹം. 1964 ജൂലൈ 19 ന് വൈദികനായി.

1989 ല്‍ ബ്രസീലിലെ ഫ്‌ളോറെസ്റ്റ് രൂപതയുടെ ഇടയനായി. 2017 ല്‍ റിട്ടയറാകുന്നതുവരെ രൂപതാധ്യക്ഷനായിരുന്നു ബ്രസീലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ nordeste 3 യുടെ പ്രസിഡന്റുമായിരുന്നു. പേനയുടെ മനുഷ്യന്‍ കൂടിയായിരുന്നു അദ്ദേഹം നിരവധി സാഹിത്യ സംഭാവനകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.

റിഡംപ്റ്ററിസ്റ്റ് സമൂഹം ആഗോള കത്തോലിക്കാസഭയ്ക്ക്് ആറു കര്‍ദിനാള്‍മാരെയും 30 ആര്‍ച്ച് ബിഷപ്പുമാരെയും 128 ബിഷപ്പുമാരെയുംം സംഭാവന ചെയ്തിട്ടുണ്ട്.