“അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില് കായ്കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും…”
കൃഷിയും ആടുമേയ്ക്കലും ജീവിതവൃത്തി ആയിരുന്ന
സാധാരണ യഹൂദൻറെ വാക്കുകൾ ആണ് ഇത്.
ജീവസന്ധാരണത്തിനുള്ള മാർഗങ്ങൾ അടഞ്ഞു പോയാലും രക്ഷകനായ ദൈവത്തിൽ അഭയം കണ്ടെത്തുമെന്നാണ് ഹബക്കുക്ക് പ്രവാചകനിവിടെ പറഞ്ഞു വയ്ക്കുന്നത്.
കത്തോലിക്കാ സന്ന്യാസജീവിതം
കാറും കോളും നിറഞ്ഞ
കാലാവസ്ഥയിലൂടെ കടന്നുപോകുമ്പോഴും,
മുന്നിൽ പരിഹാസത്തിൻ്റെ
കുരിശിൻറെ വഴിയാണ് ഉള്ളതെന്ന് അറിയാമെങ്കിലും
ദിവ്യ രക്ഷകനിൽ ആനന്ദം കണ്ടെത്തി,
അവനെ അടുത്ത് അനുകരിക്കുവാൻ –
ദാരിദ്രം ബ്രഹ്മചര്യം അനുസരണം – എന്നീ
ജീവിത വ്രതങ്ങൾ സ്വയമേറ്റെടുത്ത്
12 കുഞ്ഞനുജൻമാർ
റിഡംപ്റ്റിസ്റ്റ് (ദിവ്യരക്ഷക) സന്ന്യാസ സമൂഹത്തിൽ
അംഗങ്ങളായിരിക്കുകയാണ്.
ലോകമെമ്പാടും 82 രാജ്യങ്ങളിൽ, വൈവിധ്യമാർന്ന രീതികളിൽ സുവിശേഷ പ്രഘോഷണം നടത്തുന്ന അയ്യായിരത്തോളം വരുന്ന ദിവ്യരക്ഷക സന്ന്യാസ സഹോദരന്മാരുടെ കൂടെ പ്രഥമ വ്രത വാഗ്ദാനം നടത്തിയ
ഇവർക്ക്
റെഡ്സ് മീഡിയയുടെ
അനുമോദനങ്ങൾ…
ഈ മൊട്ടുകൾ
കർത്താവിൻറെ പൂന്തോട്ടത്തിലെ പനിനീർ പുഷ്പങ്ങൾ ആയി വിടരുവാൻ ഇവർക്ക് വേണ്ടി പ്രാർത്ഥിക്കാം…