വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബെയുടെ തിരുശേഷിപ്പ് പോളീഷ് പാര്‍ലമെന്റില്‍ പ്രതിഷ്ഠിച്ചു

പോളണ്ട്: ഔഷവിറ്റ്‌സിലെ രക്തസാക്ഷി വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബെയുടെ തിരുശേഷിപ്പ് പോളണ്ട് പാര്‍ലമെന്റിലെ ചാപ്പലില്‍ പ്രതിഷ്ഠിച്ചു. ക്രി്‌സ്തുമസിന് മുമ്പാണ് ചടങ്ങ് നടന്നത്. ഡെപ്യൂട്ടിസിന്റെയും സെനറ്റേഴ്‌സിന്റെയും അപേക്ഷ കണക്കിലെടുത്താണ് പാര്‍ലമെന്റില്‍ തിരുശേഷിപ്പ് സ്ഥാപിച്ചതെന്ന് ഇതുസംബന്ധിച്ച പത്രക്കുറിപ്പ് പറയുന്നു.

പോളണ്ടിലെ കണ്‍വെന്‍ച്വല്‍ ഫ്രാന്‍സിസ്‌ക്കന്‍സ് പ്രൊവിന്‍ഷ്യല്‍ മിനിസ്റ്റര്‍ ഫാ. ഗ്രെസ്‌ഗോര്‍സ് ബാര്‍ട്ടോസിക്കയും നിപോക്കലാനോ മൊണാസ്്ട്രി ഗാര്‍ഡിയനും ചേര്‍ന്നാണ് തിരുശേഷിപ്പ് കൈമാറിയത്. സ്പീക്കറും സെനറ്ററും ചടങ്ങില്‍ പങ്കെടുത്തു. 1894 ല്‍ സെന്‍ട്രല്‍പോളണ്ടിലാണ് കോള്‍ബെ ജനിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് സഹതടവുകാരന് വേണ്ടി ജീവത്യാഗം ചെയ്ത് രക്തസാക്ഷിയായ വ്യക്തിയാണ് കോള്‍ബെ.