മൂന്നില്‍ ഒന്ന് രാജ്യങ്ങളില്‍ മതപരമായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന് റിലീജിയസ് ഫ്രീഡം ഇന്‍ ദ വേള്‍ഡ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. ഇന്റര്‍നാഷനല്‍ കാത്തലിക് ചാരിറ്റി ആന്റ് പൊന്തിഫിക്കല്‍ ഫൗണ്ടേഷന്‍ എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡാണ് ഈ വാര്‍ത്ത അവതരിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ 196 രാജ്യങ്ങളില്‍ 62 ലും ആരാധനാസ്വാതന്ത്ര്യം ആദരിക്കപ്പെടുന്നില്ല എന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ 26 രാജ്യങ്ങളില്‍ മതപീഡനം വളരെ ഉയര്‍ന്ന തോതിലുുണ്ട്. 95 ശതമാനവും സ്ഥിതിഗതികള്‍ ഇവിടെ മോശമാണ്.
ആദ്യമായി ഒമ്പതു രാജ്യങ്ങള്‍ ഈ പട്ടികയില്‍ ആദ്യമായി ഇടം പിടിച്ചിട്ടുണ്ട്. ബുര്‍ക്കിനോ ഫാസോ, കാമറൂണ്‍, ചാന്ദ്, കോമോറോസ്, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, മാലി, മൊസംബിക്ക് എന്നിവയാണ് അവ. ഇതുകൂടാതെ രണ്ട് ഏഷ്യന്‍ രാജ്യങ്ങളുമുണ്ട്. മലേഷ്യയും ശ്രീലങ്കയും. ഇസ്ലാമിക ഭീകരതയുടെ വേരുകള്‍ മാലി മുതല്‍ മൊസംബിക്ക് വരെ നീണ്ടുകിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഡിജിറ്റല്‍ ടെക്‌നോളജിയുടെ ദുരുപയോഗവും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ചൈനയിലെ നിരീക്ഷണക്യാമറകളും സ്മാര്‍ട്ട് ഫോണ്‍ സ്‌കാനറുകളും ഇക്കാര്യം സൂചിപ്പിക്കുന്നു.