കോവിഡ് കാലത്തും വിശ്രമിക്കാന്‍ ഈ കന്യാസ്ത്രീക്ക് സമയമില്ല

ഘാനായിലെ സിസ്റ്റര്‍ സ്റ്റാന്‍ മുമുനിക്ക് കോവിഡ് കാലവും തിരക്കേറിയപ്രവര്‍ത്തനങ്ങളുടെ കാലം തന്നെ. എല്ലായിടത്തു നിന്നും സിസ്റ്ററെ തേടി ഫോണ്‍വിളികളെത്തുന്നു. കാരണം അനാഥരാക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന ജനങ്ങള്‍ക്കുവേണ്ടി പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ളതാണ് സിസ്റ്ററുടെ പ്രവര്‍ത്തനം മുഴുവന്‍. കോവിഡ്കാലത്ത് വില മൂന്നിരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നുവെങ്കിലും കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണത്തിന് ബുദധിമുട്ട് വന്നിട്ടില്ലെന്ന് സിസ്റ്റര്‍ പറയുന്നു.

പക്ഷേ ഖരഭക്ഷണം കഴിക്കാന്‍ കഴിയാത്ത കുട്ടികളെയും സിസ്റ്റര്‍ സംരക്ഷിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ട പാല്‍ ദിവസവും എത്തിച്ചുകൊടുക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണെന്നും സിസ്റ്റര്‍ പറയുന്നു. ഘാനയില്‍ ദാരിദ്ര്യം കൊടികുത്തിവാഴുകയാണ്. പലരും വിശന്നുമരിക്കുന്നു.

അനാഥരും വികലാംഗരുമായ കുട്ടികള്‍ക്കുവേണ്ടി മരിയന്‍ സിസ്റ്റേഴ്‌സ് ഓഫ് യൂക്കറിസ്റ്റിക് ലവ് എന്ന സ്ഥാപനം സിസ്റ്റര്‍ സ്ഥാപിച്ചത് 2009 ലാണ്. അംഗവൈകല്യങ്ങളോടെ ജനിക്കുന്ന പല കുട്ടികളെയും കുടുംബം ഉപേക്ഷിക്കുകയാണ് പതിവ്.കാരണം ആഭിചാരഫലമായിട്ടോ സാത്താനിക ബാധയായിട്ടോ ആണ് അവര്‍ ഇത്തരം രോഗാവസ്ഥയെ കാണുന്നത്.

അതുകൊണ്ട് ഇത്തരം കുട്ടികളെ സ്വീകരിക്കാന്‍ കുടുംബങ്ങള്‍ തയ്യാറല്ല. അത്തരക്കാരെയാണ് സിസ്റ്റര്‍ സംരക്ഷിക്കുന്നത്.