ജിഹാദികളുടെ ആക്രമണത്തിന് ശേഷം കാണാതായ കന്യാസ്ത്രീകളെ കണ്ടെത്തി

മൊസംബിക്: മൊസംബിക്കിലെ തുറമുഖ നഗരത്തില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം കാണാതെ പോയ കന്യാസ്ത്രീകളെ കണ്ടെത്തിയതായി രൂപതാധ്യക്ഷന്‍ ബിഷപ് ലൂയിസ് ഫെര്‍ണാന്‍ഡോ അറിയിച്ചു. കന്യാസ്ത്രീകള്‍ ഇരുവരും സുരക്ഷിതരായും ആരോഗ്യത്തോടെയും കഴിയുന്നുവെന്ന് ഇത് സംബന്ധിച്ച പത്രക്കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.

24 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവരെ സംബന്ധിച്ച വിവരം പുറം ലോകം അറിയുന്നത്. ഇവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ പോലും അവ്യക്തതയുണ്ടായിരുന്നു. അക്രമികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും കന്യാസ്ത്രീകള്‍ സുരക്ഷിതരാണെന്നും പാംമ്പെ രൂപതാധ്യക്ഷന്‍ ബിഷപ് ലൂയിസ് അറിയിച്ചു.

ഓഗസ്റ്റ് ആദ്യവാരത്തിലാണ് മൊസംബിക്കില്‍ ഭീകരാക്രമണം നടന്നത്.