റിട്ടയര്‍മെന്റിന് ശേഷം അസിസ്റ്റന്റ് ഇടവക വികാരിയായി മാറിയ ആര്‍ച്ച് ബിഷപ്

????????????????????????????????????

ന്യൂഡല്‍ഹി: പാറ്റ്‌ന അതിരൂപതയുടെ അധ്യക്ഷനായിരുന്ന ആര്‍ച്ച് ബിഷപ് വില്യം ഡിസൂസ റിട്ടയര്‍മെന്റിന് ശേഷം അസിസ്റ്റന്റ് ഇടവക വികാരിയായി മാറി. ഈശോസഭാംഗമാണ് ഇദ്ദേഹം. മാര്‍ച്ച് ഒന്നിനാണ് ഡാനാപ്പൂര്‍ സെന്റ് സ്റ്റീഫന്‍ ചര്‍ച്ച് സഹവികാരിയായി അദ്ദേഹം ചുമതലയേറ്റത്. പാരീഷ് മിനിസ്്ട്രി എന്നും തന്റെ ഉള്ളിലുണ്ടായിരുന്നുവെന്നു ഇദ്ദേഹം പ്രതികരിച്ചു.

2021 മാര്‍ച്ച് അഞ്ചിനാണ് അദ്ദേഹം നിയമപ്രകാരം മെത്രാന്‍ പദവിയില്‍ നിന്ന് ഒഴിയേണ്ടത്. എന്നാല്‍ മൂന്നുമാസങ്ങള്‍ക്ക് മുമ്പു തന്നെ അദ്ദേഹം അതായത് 2020 ഡിസംബര്‍ ഒമ്പതിന് മെത്രാന്‍ പദവിയില്‍ നിന്ന് രാജിവച്ചിരുന്നു. കര്‍ണ്ണാടക സ്വദേശിയാണ്. റിട്ടയര്‍മെന്റിന് ശേഷം ഇടവകഭരണം തിരഞ്ഞെടുക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ മെത്രാനാണ് ആര്‍ച്ച് ബിഷപ് വില്യം ഡിസൂസ.

സേലം ബിഷപ് സെബാസ്റ്റ്യനപ്പന്‍ സിംങരോയന്‍ 2020 മാര്‍ച്ച് 11 റിട്ടയര്‍മെന്റിന് ശേഷം ഇടവക സഹവികാരിയായി മാറിയിരുന്നു.