വത്തിക്കാന്‍ സിറ്റി: റോമിലെ അമേരിക്കന്‍ സെമിനാരിയിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സെമിനാരിയെ ക്വാറന്റൈന് കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. പൊന്തിഫിക്കല്‍ നോര്‍ത്ത് അമേരിക്കന്‍ കോളജ് വക്താവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചുവെന്നും മറ്റുവിദ്യാര്‍ത്ഥികളും അധ്യാപകരും ക്വാറന്റൈനിലാണെന്നും പത്രക്കുറിപ്പ് പറയുന്നു. സെമിനാരിയിലെ ഓരോ അംഗങ്ങള്‍ക്കും കോവിഡ് പരിശോധന നടത്തിവരികയാണെന്ന് വൈസ് റെക്ടര്‍ ഫാ. ഡേവിഡ് അറിയിച്ചു. റോമിലെ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയിലെ 2019-2020 അക്കാദമിക് വര്‍ഷത്തിലെ ക്ലാസുകള്‍ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലായിരുന്നു നല്കിവന്നിരുന്നത്. എന്നാല്‍ ഒക്ടോബറില്‍ ക്ലാസുകള്‍ പുനരാരംഭിച്ചിരുന്നു. ആവശ്യക്കാര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളും നല്കിവന്നിരുന്നു.