എല്‍ സാല്‍വദോര്‍: എല്‍സാല്‍വദോറിലെ റൊമേറോ സെമിനാരി റെക്ടര്‍ ഫാ. റിക്കാര്‍ഡോ അന്റോണിയോ കോര്‍ടെസ് വധിക്കപ്പെട്ടു. അക്രമികള്‍ അദ്ദേഹത്തെ വെടിവച്ചുകൊല്ലുകയായിരുന്നു. നല്ലവരായ വൈദികരുടെ നിഷ്‌ക്കളങ്ക രക്തം എല്‍ സാല്‍വദോറില്‍ വീണ്ടും ചൊരിയപ്പെട്ടിരിക്കുന്നു. വൈദികന്റെ മരണം അറിയിച്ചുകൊണ്ട് അറിയിച്ച പത്രക്കുറിപ്പില്‍ ബിഷപ് ഏലിയാസ് സാമുവല്‍ പറഞ്ഞു.
വിശുദ്ധ ഓസ്‌ക്കാര്‍ റൊമേറോയുടെ രക്തസാക്ഷിത്വത്തിന്റെ നാല്പതാം വര്‍ഷമാണ് ഈ വര്‍ഷം. അന്ന് മറ്റൊരു വൈദികന്‍ കൂടി കൊല്ലപ്പെട്ടിരിക്കുകയാണ്. വൈദികന്റെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബിഷപ് ആവശ്യപ്പെട്ടു.