ഇന്ന് റോസാ മിസ്റ്റിക്ക മാതാവിന്റെ തിരുനാള്‍

ഇന്ന് ജൂലൈ 13. റോസാ മിസ്റ്റിക്ക മാതാവിന്റെ തിരുനാള്‍.

1947 മുതല്‍ 1976 വരെ വടക്കേ ഇറ്റലിയിലെ മോണ്ടികിയാരി എന്ന സ്ഥലത്ത് പിയറിന എന്ന നേഴ്‌സിന് പരിശുദ്ധ കന്യാമറിയം നല്കിയ ദര്‍ശനങ്ങളാണ് റോസാമിസ്റ്റിക്ക മാതാവിന്റെ തിരുനാളിന് രൂപം കൊടുത്തത്. വയലറ്റ് നിറമുള്ള ഉടുപ്പും വെളുത്ത ശിരോവസ്്ത്രവും അണിഞ്ഞ സുന്ദരിയായ സ്ത്രീയായി 1947 മെയ് 13 നാണ് മാതാവ് ആദ്യമായി ഇവിടെ പ്രത്യക്ഷപ്പെട്ടത്. അമ്മ ദു:ഖിതയായിരുന്നു. അവളുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.

ഹൃദയത്തില്‍ മൂന്നുവലിയ വാളുകളും തുളച്ചുകയറിയിരുന്നു. ആദ്യത്തെ പ്രത്യക്ഷപ്പെടലില്‍ അമ്മ മൂന്നുവാക്കുകളാണ് പറഞ്ഞത്. പ്രാര്‍ത്ഥന, ഉപവാസം, പരിത്യാഗപ്രവൃത്തികള്‍.

1947 ജൂണ്‍ 17 നായിരുന്നു രണ്ടാമത്തെ പ്രത്യക്ഷീകരണം. വെളള, ചുവപ്പ്, സ്വര്‍ണ്ണം എന്നീ നിറങ്ങളോടുകൂടിയ റോസാപ്പൂക്കളായിരുന്നു ഇത്തവണ വാളുകള്‍ക്ക് പകരം അമ്മയുടെ ഹൃദയം അലങ്കരിച്ചിരുന്നത്. അന്നേ ദിവസത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ജൂലൈ 13 ന് റോസാ മിസ്റ്റിക്ക തിരുനാളായി ആചരിച്ചുതുടങ്ങിയത് ലോകം മുഴുവനുമുള്ള വൈദികര്‍ക്കും സന്യാസിനി സന്യാസികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അന്ന് മാതാവ് ആവശ്യപ്പെട്ടിരുന്നു.

അതെ ഈ തിരുനാള്‍ ദിനത്തില്‍ നമുക്ക് പരിചയമുള്ളതും അല്ലാത്തതുമായ എല്ലാ വൈദികരെയും ഓര്‍മ്മിച്ചുകൊണ്ട് അവര്‍ക്കായി പ്രാര്‍ത്ഥിക്കാം. മാതാവിന്റെ വിമലഹൃദയത്തിലേക്ക് അവരെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്യാം.