വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത റോസറി മാരത്തോണിന് നാളെ വത്തിക്കാന്‍ സമയം വൈകുന്നേരം ആറു മണിക്ക് ആരംഭമാകും. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കും. മെയ് 31 നാണ് റോസറി മാരത്തോണിന് സമാപനമാകുന്നത്. കോവിഡ് മഹാമാരിക്കെതിരെയാണ് ലോകമെങ്ങും തിരഞ്ഞെടുക്കപ്പെട്ട മരിയന്‍ തീര്‍ത്ഥാടനാലയങ്ങളില്‍ മെയ് മാസം മുഴുവന്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നത്. നാളെ ഫ്രാന്‍സിസ് മാര്‍പാപ്പ കൊന്തകള്‍ വെഞ്ചരിച്ച് തിരഞ്ഞെടുക്കപ്പെട്ട മരിയന്‍ തീര്‍ത്ഥാടനാലയങ്ങളിലേക്ക് അയച്ചുകൊടുക്കുകയും ചെയ്യും. മെയ് 31 നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കും.