വിശുദ്ധ രൂപങ്ങള്‍ തകര്‍ക്കുന്നവരുടെ മാനസാന്തരത്തിന് വേണ്ടി റോസറി ക്രൂസേഡ്

ഡെന്‍വര്‍: കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യമെങ്ങും ദേവാലയങ്ങള്‍ ആക്രമിക്കുകയും വിശുദ്ധരൂപങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നവരുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് ഡെന്‍വര്‍ ആര്‍ച്ച് ബിഷപ് സാമുവല്‍ അക്വില. ഔര് ലേഡി ഓഫ് ഗ്വാഡലൂപ്പെ ഇടവകയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ രൂപത്തിന്റെ ശിരച്ഛേദം നടത്തിയത് ഈ ആഴ്ചയിയിലായിരുന്നു.

തല തകര്‍ക്കപ്പെട്ട നിലയില്‍ വിശുദ്ധരൂപങ്ങള്‍ കാണപ്പെടുന്നത് വല്ലാത്ത അസ്വസ്ഥതയാണ് നല്കുന്നത്. ഈ ഒരു സാഹചര്യത്തില്‍ റോസറി ക്രൂസേഡ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ദേവാലയങ്ങളും വിശുദ്ധ രൂപങ്ങളും തകര്‍ക്കുന്നവരുടെ മാനസാന്തരത്തിന് വേണ്ടിയാണ് റോസറി ക്രൂസേഡ്. നാളെ ആരംഭിക്കുന്ന ജപമാല സെപ്തംബര്‍ 15 ന് സമാപിക്കും.