വത്തിക്കാന്‍ സിറ്റി: ലോകമെങ്ങും പടര്‍ന്നുപിടിച്ചിരിക്കുന്ന കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇതില്‍ നിന്ന് മോചനം യാചിച്ചുകൊണ്ട് മെയ് മാസത്തില്‍ ജപമാലയജ്ഞം നടത്തണമെന്ന് വത്തിക്കാന്‍ ആഹ്വാനം ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേത താല്പര്യപ്രകാരമാണ് ഇത്തരമൊരു മാസാചരണം. പൊതുവെ മെയ് മാസം മാതാവിന്റെ പ്രത്യേക വണക്കത്തിനായി നീക്കിവച്ചിരിക്കുന്ന മാസമാണ്. ഈ മാസത്തില്‍ തന്നെയാണ് ജപമാല യജ്ഞവും നടത്തുന്നത്.
മെയ് ഒന്നാം തീയതി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ചുകൊണ്ട് ജപമാല അര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ മാസാചരണത്തിന് തുടക്കം കുറിക്കും. സഭയില്‍ നിന്ന് തുടര്‍ച്ചയായി പ്രാര്‍ത്ഥന ദൈവത്തിലേക്ക് ഉയര്‍ന്നു എന്നതാണ് ജപമാല യജ്ഞത്തിന്റെ ആപ്തവാക്യം.