മ്യാന്‍മര്‍: ആഗോളവ്യാപകമായി കോവിഡ് ജനജീവിതങ്ങളെ വലിഞ്ഞുമുറുക്കിയിരിക്കുന്ന സാഹചര്യത്തില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് മ്യാന്‍മര്‍ ആര്‍ച്ച് ബിഷപ് മാര്‍ക്കോ ടിന്‍ വിന്‍. എല്ലാ വ്യക്തികളും സ്വകാര്യമായോ കുടുംബം ഒന്നിച്ചോ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണം.
മറ്റൊരാള്‍ക്കുവേണ്ടി പ്രാര്‍ത്ഥി്ക്കാനുള്ള സമയമാണ് ഇത്. ദൈവത്തിന്റെ കരുണയും സ്‌നേഹവും പ്രകടിപ്പിക്കാനുള്ള അവസരം. ക്രിസ്തു സ്‌നേഹിച്ചതുപോലെ സ്‌നേഹിക്കാനുള്ള അവസരമാണ് ഇത്. വിദ്വേഷത്തോടെ സമയം പാഴാക്കാനുളളതല്ല, മറ്റൊരാളെ വിമര്‍ശിക്കാനോ ഈഗോ കാണിക്കാനോ ഉള്ള സമയവുമല്ല. അനുകമ്പയ്ക്കും പങ്കുവയ്ക്കലിനുമുള്ള സമയമാണ്. ഐകദാര്‍ഢ്യം പ്രകടിപ്പിക്കാനുള്ള സമയമാണ്. അദ്ദേഹം ഓര്‍മ്മിപ്പിച്ചു.