ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ’ ഇനി വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ സുഗന്ധം പരത്തും

വാഷിംങ്ടണ്‍: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോടുള്ള ആദരസൂചകമായി കള്‍ട്ടിവേറ്റ് ചെയ്‌തെടുത്ത അദ്ദേഹത്തിന്റെ പേരിലുള്ള റോസപ്പൂവ് ഇനി അമേരിക്കന്‍ പ്രസിഡന്റിന്റെ വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ സുഗന്ധം പരത്തും. നിലവില്‍ വത്തിക്കാന്‍ ഗാര്‍ഡനില്‍ മാത്രമേ ഈ റോസ ഉണ്ടായിരുന്നുള്ളൂ. അമേരിക്കന്‍ ഹോര്‍ട്ടി കള്‍ച്ചറിസ്റ്റ് കെയ്ത്ത് സാറി 2006 ലാണ് ഈ റോസ് വികസിപ്പെടുത്തത്. വെള്ള ദളങ്ങളോടുകൂടിയ ഹൃദ്യകാരിയായ സുഗന്ധമുള്ള റോസാണ് ഇത്.

1700 സ്വക് യര്‍ ഫീറ്റുള്ള വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡന് രൂപം നല്കിയത് 1913 ല്‍ പ്രഥമ വനിത എലെന്‍ വിത്സനാണ്. 1961 ല്‍ പ്രഥമ വനിത ജാക്വലിന്‍ കെന്നഡി ഇതിനെ പുനനിര്‍മ്മി്ച്ചു. റോസ് ഗാര്‍ഡനിലേക്ക് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ റോസിനെ കൊണ്ടുവന്നത് മെലാനിയ ട്രംപ് ആണ്.