റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ അംഗമാണ് ഫാ. വാസിലി ഗെലീവന് എന്ന നാല്പത്തിയഞ്ചുകാരന്. ഇന്ന് കോവി്ഡ് രോഗികള്‍ക്കിടയില്‍ ശുശ്രൂഷ ചെയ്യുകയാണ് അദ്ദേഹം.
വിശുദ്ധ ബലിയര്‍പ്പിച്ചും ദിവ്യകാരുണ്യം വിതരണം ചെയ്തും രോഗികളെ ആശ്വസിപ്പി്ച്ചും മരണമടഞ്ഞവരെ സംസ്കരിച്ചും അദ്ദേഹം തന്റെ ശുശ്രൂഷ മുന്നോട്ടുകൊണ്ടുപോകുന്നു. കോവിഡ് രോഗികള്‍ക്കിടയില്‍ ശുശ്രൂഷ ചെയ്യാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ആദ്യമൊന്നും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്തോഷിപ്പിച്ചിരുന്നില്ല.
എന്നാല്‍ ചില വ്യക്തികള്‍ ശുശ്രൂഷ ആവശ്യപ്പെട്ട വന്നപ്പോള്‍ അതില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറിയുമില്ല. ഇത് തന്റെ കടമയാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. അത്യാവശ്യമായുള്ള എല്ലാ മുന്‍കരുതലുകളും പ്രതിരോധമാര്‍ഗ്ഗങ്ങളും സ്വീകരിച്ചുകൊണ്ടാണ് അച്ചന് പോകുന്നത്, മോസ്ക്കോയിലെ മംഗളവാര്‍ത്ത ദേവാലയത്തിലാണ് അച്ചന് ശുശ്രൂഷ ചെയ്യുന്നത്.
നാം കൂടുതല്‍ എളിമയുള്ളവരായി മാറുക. മറ്റുള്ളവരെയും ലോകത്തെയും സ്നേഹിക്കുക. അച്ചന് പറയുന്നു.