പാറ്റ്‌ന: സിസ്റ്റേഴ്‌സ് ഓഫ് ദ സേക്രട്ട് ഹാര്‍ട്ട് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എല്‍സിറ്റ മാത്യുവിന്റെ അപ്രതീക്ഷിത മരണം ഏല്പിച്ച ആഘാതത്തില്‍ നിന്ന് സഭാംഗങ്ങള്‍ക്ക് ഇനിയും മുക്തരാകാന്‍ കഴിഞ്ഞിട്ടില്ല.
ഇന്നലെ രാവിലെ പതിനൊന്നരയ്ക്കായിരുന്നു മരണം. ഏതാനും ദിവസങ്ങളായി പനിയുണ്ടായിരുന്നുവെങ്കിലും അതില്‍ നിന്ന് രോഗവിമുക്തിനേടിയിരുന്നു. എങ്കിലും എന്തൊക്കെയോ അസ്വസ്ഥതകള്‍ തനിക്ക് അനുഭവപ്പെടുന്നതായി സിസ്റ്റര്‍ പറഞ്ഞിരുന്നു. പക്ഷേ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതായ എന്തെങ്കിലും ഉളളതായി സഭാംഗങ്ങള്‍ക്കും തോന്നിയിരുന്നില്ല. മറ്റ് സന്യാസിനിമാരുടെ സംസാരിച്ചിരിക്കവെ വിശ്രമിക്കാന്‍ പോയതായിരുന്നു. പക്ഷേ പിന്നീട് ഉണര്‍ന്നില്ല.
ഇന്ന് രാവിലെ സിസ്റ്ററുടെ സംസ്‌കാരം നടക്കും. 1950 ഏപ്രില്‍ 19 നാണ് സിസ്റ്ററുടെ ജനനം. റാഞ്ചി പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാളായി സേവനം ചെയ്തിരുന്നു. പിന്നീട് രണ്ടു പ്രോവിന്‍സായി തിരിഞ്ഞപ്പോള്‍ സിസ്റ്റര്‍ പാറ്റ്‌നയിലേക്ക് വരികയായിരുന്നു.