നാളെ തിരുഹൃദയവണക്കമാസം അവസാനിക്കുകയാണ്. നമ്മള് പലരും തിരുഹൃദയവണക്കമാസം ഈ ദിവസങ്ങളില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്. ഈ അവസരത്തില്‍ തിരുഹൃദയവണക്കത്തിലൂടെ ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന നന്മകളെ ഒരിക്കല്‍കൂടി ഓര്‍മ്മിക്കുന്നത് നല്ലതായിരിക്കും. ഇതാ തിരുഹൃദയവണക്കത്തിലൂടെ നമുക്ക് ലഭിക്കുന്ന വാഗ്ദാനങ്ങള്‍.
- അവിടുന്ന് അവര്‍ക്കെല്ലാം തങ്ങള്‍ ആയിരിക്കുന്ന അവസ്ഥയില്‍ ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും നല്‍കും.
- അവിടുന്ന് അവരുടെ ഭവനങ്ങളില്‍ സമാധാനം സ്ഥാപിക്കും.
- തങ്ങളുടെ കഷ്ടതകളിലെല്ലാം അവിടുന്നവര്‍ക്ക് ആശ്വാസമേകും.
- അവിടുന്നവര്‍ക്ക് ഈ ജീവിതത്തില്‍ അതിലുമുപരി മരണത്തിലും സുരക്ഷിതമായ അഭയശിലയാകും.
- തങ്ങളുടെ എല്ലാ ചുവടുവെപ്പുകളിലും അവിടുന്നവര്‍ക്ക് അനുഗ്രഹങ്ങള്‍ വാരിക്കോരി ചൊരിയും.
- പാപികള്‍ അവിടുത്തെ തിരുഹൃദയം കൃപയുടെ വറ്റാത്ത ഉറവയായി കണ്ടെത്തും.
- തളർന്നു പോയ ആത്മാക്കളെല്ലാം ദൈവസ്നേഹത്താല്‍ നിറയും.
- ആ ആത്മാക്കളെല്ലാം പെട്ടെന്ന് തന്നെ പരിപൂര്‍ണ്ണമായും കുറ്റമറ്റതാകും.
- അവിടുത്തെ തിരുഹൃദയ രൂപത്തെ എവിടെയൊക്കെ സ്ഥാപിക്കുകയും വണങ്ങുകയും ചെയ്യുന്നുവോ അവിടമൊക്കെ അവിടുന്ന് അനുഗ്രഹിക്കും.
- വൈദികര്‍ക്ക് അവിടുന്ന് ഏറ്റവും കഠിനഹൃദയങ്ങളെ സ്പര്‍ശിക്കാനുള്ള വരം നല്‍കും.
- തിരുഹൃദയ ഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകള്‍ അവിടുത്തെ ഹൃദയത്തില്‍ എഴുതി സൂക്ഷിക്കും.
- ഒന്‍പതു ആദ്യ വെള്ളിയാഴ്ചകളില്‍ തുടര്‍ച്ചയായി വി.കുര്‍ബ്ബാനയില്‍ സംബന്ധിച്ചു അത് സ്വീകരിക്കുന്നവര്‍ക്കായ് അവിടുത്തെ കൃപ സമ്പൂര്‍ണ്ണമായ ഹൃദയത്തില്‍ നിന്ന് അത്യുഷ്മളമായ സ്നേഹത്തോടെ അനുഗ്രഹ വര്‍ഷമുണ്ടാകും. അവർ കൂദാശകള്‍ സ്വീകരിക്കാതെ മരിക്കുകയില്ല.