പാരീസ്: ഫ്രാന്‍സില്‍ സാമുവല്‍ പാറ്റിയെന്ന അധ്യാപകനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ കൗമാരക്കാരായ നാലു വിദ്യാര്‍ത്ഥികളെ കൂടി പ്രതിചേര്‍ത്തു. 13നും 14 നും മധ്യേ പ്രായമുള്ളവരാണ് മൂന്നുവിദ്യാര്ത്ഥികളും. കൊലയാളിക്ക് സാമുവല്‍ പാറ്റിയെ കാണിച്ചുകൊടുത്തത് ഈ മൂന്നുപേരാണ്. പ്രവാചകന് മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ വിദ്യാര്‍ത്ഥികളെ കാണിച്ചു എന്ന കുറ്റം ചുമത്തിയാണ് പതിനെട്ടുകാരനായ അബ്ദുള്ളഖ് അന്സോര്വോസ് സാമുവല്‍ പാറ്റിയെ കഴുത്തറുത്തു കൊന്നത്.
സ്കൂളിന് സമീപത്തെ തെരുവില്‍ വച്ചായിരുന്നു കൊലപാതകം.