സൗദി അറേബ്യയില്‍ വച്ചുള്ള 350 ഫിലിപ്പിനോകളുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് കത്തോലിക്കാസഭ

മനില: സൗദി അറേബ്യയില്‍ വച്ച് 350 ഫിലിപ്പിനോകള്‍ മരണമടഞ്ഞ സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഫിലിപ്പൈന്‍സിലെ കത്തോലിക്കാസഭ രംഗത്ത്. കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള കമ്മീഷന്‍ തലവന്‍ ബിഷപ് റൂപെര്‍ട്ടോ സാന്റോസ് ആണ് ഗവണ്‍മെന്റ് തല അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്.

സ്വഭാവികമായ കാരണങ്ങള്‍ കൊണ്ടാണ് മരണമടഞ്ഞതെന്നാണ് വിശദീകരണമെങ്കിലും അത് സ്വീകാര്യമായി തോന്നുന്നില്ല. 353 പേരാണ് മരണമടഞ്ഞിരിക്കുന്നത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട ചില മരണങ്ങളും വളരെ കുറച്ച് കൊറോണ മരണങ്ങളും മറ്റുള്ളവ സ്വഭാവികമായ മരണങ്ങളും എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഓരോ മരണങ്ങളുടെയുംകൃത്യമായ കാരണം കണ്ടെത്തണമെന്നും ഭാവിയില്‍സംഭവിക്കാവുന്ന ജീവനഷ്ടം ഒഴിവാക്കണമെന്നും ബിഷപ് സാന്റോസ് ആവശ്യപ്പെട്ടു.

മൊത്തത്തില്‍ നോക്കുമ്പോള്‍ അസ്വഭാവികമായ പല കാരണങ്ങളും കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.