ഇത് ഫാ. ജോയല്‍ സിലാഗ്‌പോ. ഫിലിപ്പൈന്‍സിലെ വൈദികന്‍. പക്ഷേ ഇപ്പോള്‍ ദേവാലയശുശ്രൂഷകള്‍ക്കിടയില്‍ അദ്ദേഹം മറ്റൊരു ജോലിയിലേര്‍പ്പെട്ടിരിക്കുകയാണ്. മത്സ്യവില്പനയ്ക്ക്. എന്തിനെന്നല്ലേ, തന്റെ ഇടവകാതിര്‍ത്തിയിലുളള മുസ്ലീം സഹോദരങ്ങളെ തീറ്റിപ്പോറ്റാന്‍.
ലോക്ക് ഡൗണ്‍ മൂലം പല കുടുംബങ്ങളും വറുതിയിലാണ്. ഈ അവസരത്തിലാണ് അവരെ സഹായിക്കാന്‍ തനിക്ക് എന്തു ചെ.യ്യാന്‍ കഴിയും എന്ന് ഫാ. ജോയല്‍ ആലോചിച്ചത്. അങ്ങനെ അദ്ദേഹം മത്സ്യവില്പനയ്ക്കിറങ്ങുകയായിരുന്നു.
ബാസിലന്‍ ഐലന്റിലെ സാന്റാ ക്ലാര ഗ്രാമത്തിലെ സാന്‍ അന്റോണിയോ ദെ പാദുവാ ഇടവകയിലെ വികാരിയാണ് ഇദ്ദേഹം. മുമ്പും ഇദ്ദേഹം മത്സ്യവില്പനയിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഇടവകക്കാര്‍ക്ക് വേണ്ടി ഒരു ദേവാലയം പണിതുകൊടുക്കാന്‍ വേണ്ടിയായിരുന്നു അത്.
ഏതാനും വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇപ്പോഴാണ് അദ്ദേഹം വീണ്ടും മത്സ്യവില്പനയ്ക്കിറങ്ങുന്നത്.