ഷെക്കെയ്‌ന ടെലിവിഷന്‍ ഹിന്ദിയിലേക്ക്

തൃശൂര്‍: ക്രൈസ്തവവിശ്വാസികളുടെ പ്രിയപ്പെട്ട ചാനലുകളിലൊന്നായ ഷെക്കെയ്‌ന ടെലിവിഷന്‍ ഹിന്ദിയിലേക്ക്. ഷെക്കെയ്‌ന ഭാരത് എന്നാണ് ഹിന്ദിചാനലിന്റെ പേര്. ഇന്ത്യയിലെ ഭൂരിപക്ഷവും ഹിന്ദി ഭാഷ പരിചയമുള്ളവരായതാണ് ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് അണിയറക്കാര്‍ വ്യക്തമാക്കുന്നു. ഷെക്കെയ്‌ന ടെലിവിഷനിലെ ഉളളടക്കം തന്നെയായിരിക്കും ഷെക്കെയ്‌ന ഭാരതിനും.

പ്രസിദ്ധ സുവിശേഷപ്രഘോഷകന്‍ സന്തോഷ് കരുമത്ര മാനേജിംങ് ഡയറക്ടറായുള്ള ഷെക്കെയ്‌ന ടെലിവിഷന്‍ 2019 ഒക്ടോബര്‍ ഏഴുമുതല്ക്കാണ് മുഴുവന്‍ സമയ സംപ്രേഷണം ആരംഭിച്ചത്. ആത്മീയ പ്രോഗ്രാമുകള്‍ക്ക് പുറമെ തന്നെ വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പ്രോഗ്രാമുകളും തത്സമയ സംപ്രേഷണങ്ങളും ഷെക്കെയ്‌ന ടെലിവിഷനെ മറ്റ് ക്രൈസ്തവ ചാനലുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നുണ്ട്.