വത്തിക്കാന്‍ സിറ്റി: ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മൂന്നു പൊതുതിരുക്കര്‍മ്മങ്ങള്‍ റദ്ദാക്കി. തിരുവചന ഞായറിനോട് അനുബന്ധിച്ച് ഇന്ന് അര്‍പ്പിക്കേണ്ട വിശുദ്ധ കുര്‍ബാനയും നാളെ സഭൈക്യവാരത്തോട് അനുബന്ധിച്ച് അര്‍പ്പിക്കേണ്ട വിശുദ്ധ കുര്‍ബാനയുമാണ് റദ്ദാക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ പാപ്പയ്ക്ക് ഞരമ്പുസംബന്ധമായ വേദനയും ബുദ്ധിമുട്ടും അനുഭവപ്പെടുന്നുണ്ടായിരുന്നു. അതിനെ തുടര്‍ന്നാണ് ഈ തിരുക്കര്‍മ്മങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. ഇന്ന് പൊതുവായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കില്ലെങ്കിലും യാമപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം കൊടുക്കുമെന്നും വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്.