പരസ്യമായി കുരിശു വരയ്ക്കാന്‍ എപ്പോഴെങ്കിലും മടി തോന്നിയിട്ടുണ്ടോ, ലജ്ജയും? ചെറുപ്പക്കാര്‍ക്ക് ചിലപ്പോള്‍ പൊതുവായ ഇടങ്ങളില്‍ പരസ്യമായി അങ്ങനെ കുരിശുവരയ്ക്കുന്നതില് മടിതോന്നിയേക്കാം. എന്നാല്‍ കുരിശുവരയ്ക്കാന്‍, പരസ്യമായി കുരിശുവരയ്ക്കാന്‍ മടിവിചാരിക്കരുത്.
കാരണം നാം ക്രൈസ്തവരാണ് എന്നതിന്റെ അടയാളമാണ് കുരിശ്. പരസ്യമായി കുരിശുവരയ്ക്കുന്നതിലൂടെ നാം നമ്മുടെ ക്രിസ്തീയ അസ്തിത്വം വ്യക്തമാക്കുകയാണ് ചെയ്യുന്നത്. ഓ ആ ചെറുപ്പക്കാരന്/ ചെറുപ്പക്കാരി കുരിശുവരയ്ക്കുന്നത് കണ്ടില്ലേ.. ആളൊരു ക്രിസ്ത്യാനിയാണ്. ഇതാണ് മറ്റുള്ളവര്‍ മനസ്സിലാക്കുന്ന കാര്യം. കുരിശാണ് നമ്മുക്ക് രക്ഷ നേടിത്തന്നത്.കുരിശാണ് നമ്മുടെ രക്ഷയും.
കുരിശിനോടുള്ള നമ്മുടെ സ്നേഹം പ്രകടിപ്പിക്കാന്‍ കിട്ടുന്ന അവസരം കൂടിയാണ് പരസ്യമായ കുരിശുവര. അതുകൊണ്ട് പരസ്യമായി കുരിശുവരയ്ക്കാന്‍ ഇനിയെങ്കിലും നാം മടിവിചാരിക്കരുത്.