സിസ്റ്റര്‍ ഗ്ലോറിയ സിസിലിയ എവിടെ? തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീയുടെ ഓര്‍മ്മകള്‍ക്ക് നാലുവര്‍ഷം

കൊളംബിയ: കൊളംബിയായില്‍ നിന്ന് നാലുവര്‍ഷം മുമ്പ് അക്രമികള്‍ തട്ടിക്കൊണ്ടുപോകപ്പെട്ട സിസ്റ്റര്‍ ഗ്ലോറിയ സിസിലിയെക്കുറിച്ച് ഇനിയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സിസ്റ്റര്‍ ജീവനോടെയുണ്ടോ അതോ.. ഒന്നും. അതുകൊണ്ടുതന്നെ കൊളംബിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് സിസ്റ്റര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ തുടരണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ഫെബ്രുവരി നാലിനായിരുന്നു സിസ്റ്ററെ കാണാതെ പോയിട്ട് നാലുവര്‍ഷം പൂര്ത്തിയായത്. മാലിയില്‍ന ിന്നായിരുന്നു സിസ്റ്ററെ തട്ടിക്കൊണ്ടുപോയത്.

മാലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സപ്പോര്‍ട്ട് ഫ്രണ്ട് ഫോര്‍ ഇസ്ലാം ആന്റ് മുസ്ലീം എന്ന സംഘടനയാണ് തട്ടിക്കൊണ്ടുപോയത്. അല്‍ ക്വയ്ദയുടെ ഒരു ശാഖയാണ് ഇത്. 2017 ഫെബ്രുവരി ഏഴിന് തട്ടിക്കൊണ്ടുപോകുമ്പോള്‍ സിസ്റ്റര്‍ക്ക് 55 വയസായിരുന്നു പ്രായം. ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് കോണ്‍ഗ്രിഗേഷന്റെ മുന്‍ സുപ്പീരിയര്‍ ജനറലായിരുന്നു. കിഡ്‌നി രോഗിയുമായിരുന്നു. സന്യാസസമൂഹം ഇപ്പോഴും സിസ്റ്ററുടെ മോചനത്തിന് വേണ്ടി നൊവേനപ്രാര്‍തത്ഥനകള്‍ നടത്തിവരുന്നുണ്ട്.