കൊച്ചി: അഭയ കേസില്‍ വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിന് എതിരെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. വസ്തുതകള്‍ വിലയിരുത്താതെയുള്ള ഉത്തരവാണ് സിബിഐ കോടതിയുടേതെന്ന് അപ്പീലില്‍ പറയുന്നു. കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍ നേരത്തെ തന്നെ അപ്പീല്‍ നല്‍കിയിരുന്നു.
അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഡിവിഷന് ബെഞ്ച് സിബിഐ യ്ക്ക് നോട്ടീസ് നല്കാന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാം പ്രതി സിസറ്റര്‍ സെഫിയും അപ്പീല്‍ നല്‍കിയത്. അടുത്ത ദിവസം അപ്പീല്പരിഗണിച്ചേക്കും. തെളിവുകള്‍ കണ്ടെത്തുന്നതിലും മൊഴി രേഖപ്പെടുത്തുന്നതിലും കോടതിക്ക് വീഴ്ച പറ്റിയെന്ന് അപ്പീലില്‍ പറയുന്നു.