സിസ്‌റ്റൈന്‍ ചാപ്പല്‍ ക്വയറിന് പുതിയ ഡയറക്ടര്‍

വത്തിക്കാന്‍ സിറ്റി: സിസ്റ്റൈന്‍ ചാപ്പല്‍ ക്വയറിന് പുതിയ ഡയറക്ടറെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. വിശുദ്ധ സിസിലിയുടെ തിരുനാള്‍ ദിനമായ ഇന്നലെയാണ് ബ്രസീലിയന്‍ മോണ്‍. മാര്‍ക്കോസ് പാവനെ സിസ്റ്റെന്‍ ചാപ്പല്‍ ക്വയര്‍ ഡയറക്ടറായി നിയമിതനായത്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള മ്യൂസിക്കല്‍ ടീമാണ് സിസ്റ്റൈന്‍ ചാപ്പലിലെ ക്വയര്‍ ടീം. 1500 വര്‍ഷത്തെ പഴക്കം ഇതിനുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ലോകമെങ്ങും നിന്നുള്ള ഇരുപത് പ്രഫഷനല്‍ ഗായകരാണ് ടീമിലുള്ളത്. കൂടാതെ 9-13 നും ഇടയില്‍ പ്രായമുള്ള 35 ആണ്‍കുട്ടികളും ക്വയറിലുണ്ട്.